പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന്‍ യോജന 2022


പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന്‍ യോജന 2022.

       സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നത്  ഈ പദ്ധതിയിലൂടെയാണ്.   തയ്യല്‍ മെഷീന്‍ ലഭിക്കുന്നതിനായി, 20 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകള്‍ക്ക്, സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പദ്ധതി ഗ്രാമീണ, നഗര മേഖലകളില്‍ സാധുതയുള്ളതാണ്.

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം

1. ആധാര്‍ കാര്‍ഡ്

2. ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

3. വരുമാന സര്‍ട്ടിഫിക്കറ്റ്

 4. യുണീക്ക് ഡിസെബിലിറ്റി ഐഡി

5. വിധവ സര്‍ട്ടിഫിക്കറ്റ്

6. മൊബൈല്‍ നമ്ബര്‍

7. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ട വിധം

1. സൗജന്യ സിലായ് മെഷീന്‍ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് (
www.india.gov.in. ) സന്ദര്‍ശിക്കുക

2. ഹോംപേജില്‍, 'Apply for Free Sewing Machine' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3. ഒരു അപേക്ഷാ ഫോം പേജ് പിഡിഎഫ് ഫോര്‍മാറ്റില്‍ സ്‌ക്രീനില്‍ കാണുവാന്‍ സാധിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ആവശ്യമായ വിവരങ്ങള്‍ (പേര്, പിതാവ്, / ഭര്‍ത്താവിന്റെ പേര്, ജനന തിയതി) നല്‍കി പൂരിപ്പിക്കുക.

4. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ ചേര്‍ത്ത് എല്ലാ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക. ഇതിനായി, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് എന്നിവയെ സമീപിക്കാം.

5. ഓഫീസര്‍ രേഖകളില്‍ നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ നല്‍കും.