എസ്.എം.എ.എം കാർഷിക പദ്ധതി

----------------------------------------------
കാർഷിക യന്ത്രവൽകരണ ഉപപദ്ധതി
Sub Mission on Agricultural Mechanization (SMAM) പ്രകാരം കൃഷിഭവനിൽ നിന്നും കാർഷിക ഉപകരണങ്ങൾ (കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ ) വാങ്ങുന്നതിനുള്ള ധന സഹായം ലഭിക്കുന്നതിന്  ഇപ്പോൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം...
agrimachinery.nic.in
👆 എന്ന സൈറ്റിലും, മൊബൈൽ ആപ്പിലും 👇🏽
https://play.google.com/store/apps/details?id=app.chcagrimachinery.com.chcagrimachinery
രജിസ്‌ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് farmer ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം രജിസ്‌ട്രേഷൻ പൂർത്തിയാക്കാം...
📌ആവശ്യമായ രേഖകൾ:-
🔹️ആധാർ കാർഡ്,
🔹️പാസ്പോർട്ട്‌ സൈസ് ഫോട്ടോ,
🔹️ഭൂനികുതി രസീത്,  
🔹️ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്,
🔹️ഏതെങ്കിലും ഐഡി പ്രൂഫിന്റെ പകർപ്പ്, (ആധാർ കാർഡ് / ഡ്രൈവർ ലൈസൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട്)
🔹️സെക്ഷൻ എസ്‌സി / എസ്ടി / ഒബിസിയുടെ കാര്യത്തിൽ ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ്,
NB:- ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ SMAM പദ്ധതി പ്രകാരം ഇനി മുതൽ ധന സഹായം ലഭിക്കുകയുള്ളൂ..
കാർഷി_യന്ത്രവൽകരണ_ഉപപദ്ധതി