KSRTC SWIFT Recruitment 2022



കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവ്വീസ് ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു.*


ഡ്രൈവർ തസ്തികയിലേക്ക്, ബഹു ഹൈക്കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt.22.08.2022 പ്രകാരം കെ.എസ്.ആർ.ടി.സി യിലേക്ക് നിയമനത്തിനായി 23/08/2012 ൽ നിലവിൽ വന്ന PSC Reserve Driver Rank emigloo (Category No.196 / 2010) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതായിരിക്കും.

 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുന്നത്.


കരാറിനൊപ്പം 30,000/(മുപ്പതിനായിരം ) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ് . ഈ തുക ടിയാൻ സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് താത്കാലിക ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.