ഗൾഫിലേക്ക് ജോലി തേടി പോകുന്നവർ അറിയാൻ!!

       
ഗൾഫിലേക്ക് പറന്നു രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന നിങ്ങൾ ഗൾഫിൽ ഉള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹായം ചോദിക്കും,
അപ്പോൾ അവർ നിങ്ങളോടു പറയും , എണ്ണ വില തകർന്നു കഴിഞ്ഞു , 'ഗൾഫ് യുഗം അവസാനിച്ചു കഴിഞ്ഞു.കമ്പനികളെല്ലാം ആളുകളെ പിരിച്ച് വിടുകയാണ്. ഞങ്ങളും എല്ലാം കെട്ടി പെറുക്കി നാട്ടിൽ വരികയാണ്.ദയവു ചെയ്തു നാട്ടിൽ തന്നെ ജോലി നോക്കൂ.അവിടെ തന്നെ കൂടുന്നതാണ് നല്ലത് എന്നൊക്കെ.....

ഓൺലൈൻ മാധ്യമങ്ങളും "പ്രവാസികൾ കൂട്ടത്തോടെ മടങ്ങുന്നു" എന്ന വാർത്തകൾ നൽകി പേടിപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.ഇതും കണ്ടു ഭയന്നു നിങ്ങൾ ഗൾഫ് സ്വപ്നങ്ങളോട് വിട പറയും ,
ഇങ്ങനെ ഭയപ്പെട്ടിരിക്കുന്നവർക്കായി കുറിക്കുന്നു. എല്ലാ മാന്ദ്യകാലങ്ങളിലും ഇവിടെ റിക്രൂട്മെന്റ് നടന്നു കൊണ്ടിരിക്കുന്നുണ്ടു. കൂടുതൽ ശമ്പളം ഉള്ള സ്റ്റാഫിനെ പുറത്താക്കി കുറഞ്ഞ ശമ്പളത്തിന് അതെ
ജോലി ചെയ്യുന്നവരെ തേടുന്ന റിക്രൂട്മെന്റ് ആണ് അധികവും.പലപ്പോഴും ശമ്പളം കോംപ്രമൈസ് ചെയ്യാൻ തെയ്യാറാണെങ്കിൽ , ആഗ്രഹിക്കുന്ന  പ്രൊഫഷനിൽ ഒരു ഓപ്പണിങ് കിട്ടാൻ ഈ കാലം വളരെ നല്ലതാണ്. മാത്രമല്ല ഈ കാലത്തെയും അതി ജീവിക്കുന്ന കമ്പനികളുടെ അടിത്തറ വളരെ ശക്തവും ആയിരിക്കും.

ജോലി ആവശ്യമുണ്ടെന്നു പരിചയക്കാരെ അറിയിച്ചു അത് മാത്രം  പ്രതീക്ഷിച്ച് നിരാശരാകാതിരിക്കുക. ഗൾഫിലേക്ക് വരുന്നതിനു മുൻപ് തന്നെ സി വി തയ്യാറാക്കി താഴെ  കാണുന്ന ജോബ് സൈറ്റുകളിൽ രെജിസ്റ്റർ  ചെയ്യുക. സി വി യിൽ ഗൾഫിലെ പരിചയക്കാരുടെ കോണ്ടാക്ട് നമ്പർiവക്കുക.ഇത്രയും ചെയ്യാൻ മടിയില്ലാത്തവർക്കു ക്രൂഡ് ഓയിൽ വിലയൊന്നും ഒരു പ്രശ്നമേ അല്ല.

ഇതു കൂടാതെ ജോലി ആവശ്യം ഉണ്ടെന്നു പറഞ്ഞു പത്രത്തിൽ പരസ്യവും കൊടുക്കാവുന്നതാണ്.
ഇത് കൂടാതെ പരിചയക്കാർ ആരുമില്ലാഞ്ഞിട്ടു പോലും കൊച്ചിയിലെയും മറ്റും ഓവർസീസ് റിക്രൂട് മെന്റ് കമ്പനികൾ വഴി ഗൾഫിൽ ജോലി ചെയ്യുന്ന ധാരാളം പേര് ഉണ്ട് .പരിചയക്കാർ ആരുമില്ലെക്കിൽ  ട്രാവൽ ഏജൻസി വഴിയും ഗൾഫിൽ പോകാവുന്നതാണ്. താമസം ഇന്റർനെറ്റ് വഴി വരുന്നതിനും മുൻപ് ശരിയാക്കാവുന്നതാണ്.
നല്ല പോരാട്ടം കാഴ്ച വച്ചാൽ ദൈവം കനിയുന്നതാണ്.നിരുത്സാഹപെടുത്തുന്നവരോടു പുഞ്ചിരിക്കുക.വീറോടെ പൊരുതുക, ഒന്നുമില്ലെങ്കിലും നാടറിയാതെ, നാളെയെന്തെന്നറിയാതെ കടലും താണ്ടിപത്തേമാരിയിൽ ഭാഗ്യം തേടി  വന്നവരുടെ പിന്മുറക്കാരല്ലേ നമ്മൾ.

-------------------------
 Note:
If you have any valuable comments , please dont hesitate ,we are welcome for your instructions !!!!!........enter your comments in comment box......