ത്രീ ഡി പ്രിന്റിങ്ങിൽ തൊഴിലധിഷ്ഠിത കോഴ്സുമായി കുസാറ്റ്


ഭാവിയുടെ പ്രിന്റിങ് സാങ്കേതികവിദ്യയായ ത്രീ ഡി പ്രിന്റിങ് പഠിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാല (കുസാറ്റ്) അവസരമൊരുക്കുന്നു. എൻജിനിയറിങ് വിഷയങ്ങളിൽ ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്കും വിദ്യാർഥികൾക്കും എൻജിനിയറിങ് ഗ്രാഫിക്സിൽ അറിവുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. രണ്ടുമാസത്തെ കോഴ്സുകൾ കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ കാഡ് സെന്ററിൽ  ആണ് നിലവിലുള്ളത്. കുസാറ്റ് വിദ്യാർഥികൾക്ക് 9440 രൂപയും മറ്റുള്ളവർക്ക് 11,800 രൂപയുമാണ് ഫീസ്.


അപേക്ഷയും പ്രോസ്പെക്ടസും www.cusat.ac.in -ൽനിന്ന്‌ ലഭിക്കും. വിവരങ്ങൾക്ക്: 0484-2862616, 7306061646

തുടർന്നു വായിക്കാം....