തൊഴിൽ മേള


തൊഴില്‍ മേള 
-------------------------
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 
---------------------------------------

ഏപ്രില്‍ എട്ട് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് തൊഴില്‍ മേള. താല്‍പര്യമുള്ളവര്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ ഏഴിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രജിസ്‌ട്രേഷനില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.

ഒഴിവുകള്‍: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് ടീച്ചേഴ്‌സ്(ഓണ്‍ലൈന്‍), മെന്റര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ (ഫീമെയില്‍), ഇ എം ടി നഴ്‌സ്, ബി ഡി ഇ ഇന്‍ മാര്‍ക്കറ്റ് റിസര്‍ച്ച്, ഓഫ്‌ലൈന്‍ മാര്‍ക്കറ്റിങ് ക്യാമ്പയിന്‍, സര്‍വീസ് അഡൈ്വസര്‍, ടെക്‌നീഷ്യന്‍, ഷോറൂം സെയില്‍സ് എക്‌സിക്യുട്ടീവ്, വാറന്റി ഇന്‍ ചാര്‍ജ്, റിസപ്ഷനിസ്റ്റ്, ടീം ലീഡര്‍, സീനിയര്‍ എജ്യൂ കണ്‍സള്‍ട്ടന്റ്.

യോഗ്യത: എം എസ് സി/ബി എഡ്, ബി എസ് സി, എം ബി എ, ബിടെക് ഇലക്ട്രിക്കല്‍, ഡിഗ്രി, പിജി എ എന്‍ എം/ജി എന്‍ എം, പ്ലസ് ടു. ഫോണ്‍: 0497 2707610, 6282942066.