കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 2022 ഏപ്രിൽ മാസം 3 -ാം വാരം ആരംഭിക്കുന്ന 30 ദിവസം ദൈർഘ്യമുള്ള ടൂ വീലർ മെക്കാനിക്ക് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. *അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഏപ്രിൽ 10*
*പരിശീലനത്തിന്റെ പ്രേത്യേകതകൾ*
+100% സൗജന്യ പരിശീലനം
+100% സൗജന്യ ഭക്ഷണം
+100% സൗജന്യ താമസ സൗകര്യം
+18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
+ ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്
+രണ്ടു വർഷം സൗജന്യ ഫോളോ അപ് സേവനം
+ എൻജിൻ വർക്ക് ഉൾപ്പെടെ പഠിപ്പിക്കുന്നു
+ ബൈക്ക് & സ്കൂട്ടർ സർവീസിങ്
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് & വായ്പാ സഹായങ്ങളും നൽകുന്നു
+പ്രസ്തുത മേഖലയിലെ തുടക്കക്കാർക്ക് മുൻഗണന
+ബിസിനസ് ക്ളാസ്സുകൾ
+കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശീലനം
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, *ഞായറാഴ്ചയും* പരിശീലനം ഉണ്ടാകും
+രാവിലെ 9 .15am മുതൽ വൈകുന്നേരം 5 .45pm വരെ ആണ് ക്ലാസ് സമയം
+ഗ്രാമ വികസന മന്ത്രാലയത്തിന്റെ അക്രെഡിറ്റേഷൻ ഉള്ള പരിചയ സമ്പന്നരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
*താഴെ പറയുന്ന നിബന്ധനകൾ ഏതെങ്കിലും ഒന്നെങ്കിലും പാലിക്കുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം*
+BPL റേഷൻ കാർഡിൽ പേരുള്ളവർ
+ കുടുംബശ്രീ അംഗം അല്ലെങ്കിൽ അവരുടെ കുടുംബാംഗം
+ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ അംഗമായവർ
+തൊഴിലുറപ്പ് ജോബ് കാർഡ് ഉള്ളതും കുറഞ്ഞത് 30 ജോലി എങ്കിലും ചെയ്തവർ
അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. ശ്രദ്ധാപൂർവ്വം അപേക്ഷാഫോം പൂരിപ്പിക്കുമല്ലോ.
https://forms.gle/W653V7ZwqXxenPJM9
മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു വായിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ അറിയണം എന്നുണ്ടെങ്കിൽ ബന്ധപ്പെടുക (9 .30 am - 6pm)
8301995433
9496611644
8590324046
9496297644
8547325448.
0 Comments
Post a Comment