കൊച്ചി:വിപുലമായ തോതിൽ ജോലിസാധ്യതയൊരുക്കി കൊച്ചിയിൽ സൗജന്യ മെഗാ തെഴിൽ മേള. ഓഗസ്റ് 28ന് എറണാകുളം സെന്റ് ആൽബർട്ട് സ്ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് മേള ആരംഭിക്കും. .കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയവും കൊച്ചിയിലെ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷനും ചേർന്നാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.
അഞ്ചാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത്മേളയിൽ പങ്കെടുക്കാം.വിവിധ മേഖലകളിൽ പ്രമുഖമായ നൂറിലേറെ സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളെ തേടി മേളയിലെത്തും.അയ്യായിരത്തിലേറെ ഒഴിവുകൾ ഇതിനകം സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി ,ഓട്ടോ മൊബൈൽ ,നഴ്സിംഗ് ,ഫിനാൻസ് ,ട്രാവൽ ,ടൂറിസം,ഹോട്ടൽ,പബ്ലിക് റിലേഷൻസ്,ഹ്യൂമൻ റിസോഴ്സ് ,ടെക്സ്റ്റൈൽ,ഹൗസ് കീപ്പിംഗ്, സെയിൽസ് ,ലോജിസ്റ്റിക്സ് ,ഇന്റീരിയർ തുടങ്ങി എല്ലാ മേഖലകളിലും വിദ്യാഭ്യാസ യോഗ്യതക്കും മുൻപരിചയത്തിനും അനുസൃതമായി വിവിധ തസ്തികകളിൽ തൊഴിൽ നേടാൻ അവസരം ലഭിക്കും.
നഴ്സിംഗിൽ മാത്രം ആയിരത്തോളം ഒഴിവുകൾ മൾട്ടി സ്പെഷ്യാലിറ്റി ഉൾപ്പെടെ വിവിധ ആശുപത്രികൾ അറിയിച്ചിട്ടുണ്ട്.ബി എസ്സി നഴ്സിംഗ്,ജി എൻ എം യോഗ്യതയുള്ളവരെ പരിഗണിക്കും.പാരാ മെഡിക്കൽ വിഭാഗത്തിലും നിരവധി ഒഴിവുകളുണ്ട്.
28ന് രാവിലെ എട്ടുമുതൽ മേളയിൽ രജിസ്റ്റർ ചെയ്യാം.ഉദ്യോഗാർത്ഥികൾ വയസ്,വിദ്യാഭ്യാസ യോഗ്യത,തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.വിവിധ കൗണ്ടറുകളിൽ തത്സമയ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾ 0471-2332 113 ,94957 46866 എന്നീ നമ്പറുകളിൽ  കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയം സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസറിൽ നിന്ന്  ലഭിക്കും.പിന്നീട് വരുന്ന ഒഴിവുകളിലേക്ക്പരിഗണിക്കാൻwww.ncs.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.  http://www.greenkeralanews.com/mega-job-fair-kochi/
---------------------------------------------------------------